I don’t know why but recently, I’ve been quite smitten with Malayalam. So here’s my modest attempt at transliterating the manglish thing I wrote before into Malayalam. It would be really helpful if you can point out spelling errors, please. I have a lot of trouble distinguishing which ’sha’ or ‘da’ to use and so on..

കള്ളന്‍ കൊളമ്പസ്സ്

പുറത്ത് മഴ പതിയെചാരുകെയാണ്. രിം ജിം രിംജിം രിംജിം, ആ പാട്ട് വീണ്ടും മനസ്സില്‍ പാടാന്‍ തുറങ്ങി. ഈ ഐടിയ സ്റ്റാര്‍ സിങ്ങറിന്റെ ഒരു കാര്യം! അന്ന് ശരത്ത് ഈ പാട്ട് പാടിയെ പിന്നെ എല്ലാ മഴയില്ലും അതിന്റെ താളം, എല്ലാ മഴതുള്ളിക്കും അതെ ശബ്ദം. ഞാന്‍ ഇവിടെയുള്ള ഇരുപത്തിയെട്ട് ദിവസങ്ങളില്‍ ഇരുപത്തിയാറില്ലും ഈ നശിച്ച മഴയായിരുന്നു. ദെഷ്യമായിരുന്നു എനിക്ക്. എന്താ ഞാന്‍ വരുമ്പൊള്‍ മാത്രം ഇങ്ങനെ? എന്റെ കൂട്ടുകാരുടെ വെകേശന്‍സ്സ് എന്തു രസമാ.. ഊട്ടിയും, കൊടൈകനാലും, കന്യാ കുമാരിയും, വീഗാ ലാണ്ടും! എനിക്കൊ? ഈ വീടും, ഇതിനൊട് ചേര്‍ന്നുള്ള എന്റെ അപ്പചെന്റെ ക്ലാസ്സ്-റൂമും. ഈ മഴയെ ഞാന്‍ ശപിച്ചിരുന്നു. പക്ഷെ, ഇന്ന് ഈ ഇരുപതിയെട്ടാം ദിവസത്തില്‍, ഈ മഴ നില്‍ക്കരുതെ എന്നാ എന്റെ പ്രാര്‍ഥന. ഇവുടത്തെ മഴ എന്തു രസമാ! അവിടത്തെ പൊലെയുള്ള ഒരുറക്കം തൂങ്ങി മഴയല്ല ഇതു, പകരം ഒരുപാട് ഊര്‍ജ്ജമുള്ള, നൂറായിരം കഥകള്‍ പറയുന്ന, ഒരു കലാകാരന്റെ നിറങ്ങളെകാല്‍ നല്ലവണ്ണം ഭൂമിക്ക് നിറം കൊടുക്കുന്ന ഈ മഴ.. ഹാ എപ്പൊഴും ഇങ്ങനെയായിരുന്നെങ്കില്‍!

താഴെ അമ്മച്ചിയും അപ്പച്ചനും വര്‍ത്തമാനം പറയുന്ന ശബ്ദം കേള്‍ക്കാം. ഇന്ന് അവരുടെ അതിരാവിലത്തെ ചര്‍ച്ചയുടെ സബ്ജെക്റ്റ് ഈ ഞാന്‍ തന്നെയാ. തനിയെ എങ്ങനെ ഞാന്‍ എഴുകടലിനപുറത്ത് പൊകും. നേരത്തെ, എന്നൊട് തന്നെ ഈ ചൊദ്യം ചൊദിച്ചപ്പൊള്‍ ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു, “പൈലറ്റ് അല്ലെ പ്ലെന്‍ ഓടികുന്നെ, അതിന് ഞാന്‍ എന്തിന് പേടിക്കണം.” ഇപ്പൊഴും ആ പേടി എനിക്കില്ല. പക്ഷെ, എല്ലാ രാവിലെകളിലും ഉള്ള ഈ ചര്‍ച്ച നാളെ എനിക്ക് കേള്‍ക്കാന്‍ പറ്റിലല്ലൊ. എന്താ ദൈവമെ ഇങ്ങനെ? എന്തിനാ ഞാന്‍ പൊവേണ്ടെ? ഈ പെയുന്ന മഴയില്‍നിന്ന്, ഈ വീടിനെ കാടുപൊലെയാക്കുന്ന ഈ മാവില്‍നിന്ന്, മഴയില്‍ കടും പച്ചയായി റ്റെറസ്സില്‍ എനിക്ക് കൈ തരുന്ന ഈ തെങ്ങില്‍നിന്ന്, ആ ക്ലാസ്സ്-റൂമിന്റെ ബോര്‍ഡില്‍ ഞാന്‍ എന്നും വരക്കുന്ന പടങ്ങളില്‍ നിന്ന്, അത് നന്നായിരുന്നു എന്ന് പറയുന്ന എന്റെ അയല്‍ക്കാരനില്‍നിന്ന്.. എന്തിന് പോവണം?

അച്ഛന്‍ പറഞ്ഞ കഥകളില്‍ മാഷിന് ചായമേടിക്കാന്‍ മതില്‍ചാടി അപ്പുറത്തെ കടയില്‍ പൊയാ ആ സ്കൂള്‍കുട്ടിയാവാന്‍ എന്തെ എനിക്ക് കഴിയില്ല. പച പാവാടെയും, വെള്ള ഷര്‍ട്ടും, മുടിയില്‍ രണ്ട് റിബ്ബണും, എന്തെ എനിക്കില്ല? ആ ഷെല്‍ഫില്‍ നിറയെയുള്ള ഏട്ടന്റെ ട്രൊഫീസ്സ്, ഏട്ടന്റെ പാട്ടുകളും ഡാന്‍സുകളും ഓര്‍ക്കുന്ന, എപ്പൊഴും ആരാധനയൊട്കൂടെ ഏട്ടനെകുറിച്ച് സംസാരിക്കുന്ന ക്ലാസ്സ്-മെറ്റ്സ്സും, റ്റീച്ചര്‍സ്സും, കൂടുക്കാരും.. എന്തെ എനിക്കില്ല?

എനിക്കുള്ളതൊ? അമേരിക്കന്‍ എഡുക്കെഷന്‍ സിസ്സ്റ്റം എന്തു പന്നലാണെന്ന് പറയുന്ന കുറെ ആന്റിമാരും, അങ്കിള്‍മാരും. എത്ര തവണ ഞാന്‍ കേട്ടിട്ടുണ്ട് ‘മൊള്‍ നാട്ടിന്ന് വന്നത് നാന്നായി.. ഹൊ! ഈ അമേരിക്കയില്‍ വളരുന്ന പിള്ളേര്‍!’ ഞങ്ങുളടെ കുറ്റമാണൊ ഞങ്ങള്‍ ഇവിടെ വളരുന്നത്? ഞങ്ങുളടെ കുറ്റമാണൊ ഞങ്ങള്‍ ഒരു സൊസൈറ്റിയുടെയും ഭാഗം ആവാന്‍ കഴിയാത്തത്? അമേരിക്കന്‍സ്സിന് ഞങ്ങള്‍ എപ്പൊഴും ഇന്‍ഡ്യന്‍സ്സ്, ഇന്‍ഡ്യന്‍സ്സിന് ഞങ്ങള്‍ എപ്പൊഴും അമേരിക്കന്‍സ്സ്. ഇതിനിടയില്‍ ഞങ്ങളെ ഇട്ടതിന് ആരെ കുറ്റം പറായാം? ഡൊള്ളറിന് രൂപയെക്കാലും, വെള്ള ത്വക്കിന് കറുപ്പിനെക്കാലും വെല കൊടുത്ത, ഒരു ഡിഗ്രീ കയ്യില്‍ കിട്ടിയാലുടനെ നാട് വിടാന്‍ ശ്രമിക്കുന്ന നമ്മുടെ സൊസൈറ്റി? എവിടെയും എന്തിനും സൊസൈറ്റിയെ പറയാം. പക്ഷെ നമ്മള്‍തനെയല്ലെ ഈ സൊസൈറ്റി. പിന്നെ? കാശിന് വേണ്ടി ജനിച്ചനാടിനെ കൈവിട്ട ഞങ്ങുളുടെ മാതാപിതാക്കളെയൊ? അവര്‍ക്ക് വെറെ എന്ത് ചെയ്യാം. ഉള്ള ഡിഗ്രീവച്ച് കിട്ടിയ ജോലിയെവിടെ ആയാലും അവര്‍ക്ക് ചെയ്യതല്ലെ പറ്റൂ, അതും ഞങ്ങള്‍ക്ക് വെണ്ടി. പിന്നെ, ദൈവത്തെയൊ? സൊറീ ദൈവമെ, നിന്നെ കുറ്റം പറയാന്‍ ചിന്തിചതിന് തന്നെ ക്ഷമിക്കൂ.

പിന്നെ? നീ, കൊളമ്പസ്സ്, നിന്നെ മാത്രമെ എനിക്ക് ചൂണ്ടികാണിക്കാന്‍ കഴിയൂ. മൊഷ്ടിച്ചു നീ, എന്റെ ജീവിതം. നീ കണ്ടുപിടിച്ച ആ രാജ്യം എന്നില്‍ നിന്ന് കട്ടെടുത്തത് ഈ മഴയും, ഈ ജീവിതശൈലിയുമാണ്. എന്തിനായിരുന്നു ഇത്? അന്ന് നീ ഇന്‍ഡ്യതനെ കണ്ടുപിടിച്ചിരുന്നെങ്കില്‍.. ദെയ്, അവിടെ കുടപിടിച്ച് സ്കൂളില്‍ പൊകുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നെനെ. ഈ റ്റെറസ്സില്‍ ഇരുന്നുകൊണ്ട് എന്നും എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും ചര്‍ച്ചകള്‍ കേള്‍ക്കാമായിരുന്നു, നൂറുക്കുട്ടം പടങ്ങള്‍ ചോക്കില്‍ വരക്കാമായിരുന്നു, അയല്‍ക്കാരന്‍ മൂളുന്ന പാട്ടുകള്‍ കെള്‍ക്കാമായിരുന്നു, ഈ മഴയില്‍ എന്നും പാ​ടാമായിരുന്നു.. രിം ജിം, രിംജിം, മഴയെ മഴയെ..