ഞാന്‍ എന്തിന് നിന്നെ പേടിക്കുന്നു?
നീ ഇതു ചോദിച്ച് മടുത്തുക്കാണും
അന്നാല്‍ ഇപ്പോള്‍ ഞാന്‍ പറഞ്ഞേക്കാം
ഒരുപക്ഷെ നാളെ ഉത്തരം മാറി പോയാലൊ

ഞാന്‍ ഒരു വിഗ്രഹമാവുമോ?
ചന്തമുള്ളൊരു സ്ത്രീവിഗ്രഹം
ചിന്തകളില്ലാത്ത വികാരങ്ങളില്ലാത്ത
ഒരു കല്ല് പ്രതിമ

ഞാന്‍ ഞാനല്ലാതാവുമൊ?
വീട് ശബ്ദിക്കാതെ അലങ്കരിക്കാന്‍
ഒരു പുരാവസ്തു
നാളെ ആന്റീക്ക് കടയില്‍
എന്റെ ചുറ്റും കല്ലും പാഷാണവും

എനിക്ക് കാണാം

അഭിപ്രായം ഇല്ലാതെ അഭിലാഷം ഇല്ലാതെ
ആഗ്രഹം ഇല്ലാതെ ആലംബം ഇല്ലാതെ
സുന്ദരമായൊരു സ്ത്രീവിഗ്രഹം
നീ വില്‍ക്കുന്നത് വരെ
ജനാലയ്ക്കരികെ നിന്‍ മേശപുറത്ത്
ഞാനല്ലാത്ത ഞാന്‍
ഒരു പുരാവസ്തു

നിന്നെ എനിക്ക് പേടിയാ

.