
“നീ വല്ലതും കഴിച്ചോ?” എന്നത്തേയും പോലെ വേനല്‍ അവധിക്കു വീട്ടില്‍ വരുമ്പോഴുള്ള അമ്മച്ചിയുടെ ഈ ചോദ്യത്തിനു തലയാട്ടികൊണ്ട് ലിവിംഗ് റൂമിലെ വെല്‍വെറ്റ് ദിവാനിലേക്ക് ഞാന്‍ ചാടികേറി. കുറച്ചു കാര്‍ട്ടൂണ്‍, പിന്നെ ഒരുറക്കം, പിന്നെ അമ്മച്ചിയുടെ വക വഴക്കും ഡിന്നറും- പതിവൊന്നും തെറ്റിക്കാന്‍ പാടില്ലല്ലോ.
“കാത്തു!!”
അന്ന് പക്ഷേ അമ്മച്ചിയുടെ വിളി ഒരല്പം നേരത്തെ ആയിരുന്നു, ടെക്ക്സ്റ്റര് തുടങ്ങിയിട്ട് അധികം ആയിട്ട് പോലും ഇല്ല.. ശോ! ഈ അമ്മച്ചി.
“എന്തോ?” ഞാന്‍ ഉറക്കെ അലറി. “ആ” എന്ന് അലറിയാല്‍ അപ്പച്ചന് വഴക്ക് പറയും. നല്ല കുട്ട്യോള് “എന്തോ” എന്നാ വിളി കേള്‍ക്കുന്നേ എന്നാ അപ്പച്ചന് പറയുന്നേ.. ആ, ഇനി ആദ്യത്തെ ദിവസം തന്നെ വഴക്ക് വേണ്ട – എന്തോ എങ്കില്‍ എന്തോ.
മനസ്സില്ലാ മനസ്സോടെ ഞാന്‍ ടീവീ കെടുത്തി അടുക്കളയിലോട്ടു ചെന്നു. പുറത്തേക്കുള്ള കതകു തുറന്നു കിടക്കുകയായിരുന്നു. ഒരു നെടുവീര്പോടെ ഞാന്‍ പുറത്തേക്കു നടന്നു. ഇപ്പൊ തുടങ്ങും “ഊട്ടിയിലുള്ള പേരക്കുട്ടിയല്ലേ! ശോ, അങ്ങ് നീളം വച്ചല്ലോ! എന്താ ഇത്? ഒന്നും കഴിക്കാറില്ലേ? കുട്ടികള്ക്കിതോന്നും പോരാട്ടോ!” എന്നും പറഞ്ഞു ഓരോരുത്തരെന്റെ ചെകിടതും നുള്ളി, കുറെ നേരം വെറുതെ ബോറടിപ്പിക്കും! പിന്നെ ഒരു എസ്കേപ്പ് റൂട്ട് കിട്ടുന്നത് വരെ അങ്ങനെ ചിരിചോണ്ട് കയ്യും കെട്ടിയിരിക്കും. ശോ, ഓരോരോ അവസ്ഥ.
പക്ഷേ ഇന്ന് ഈ പേരക്കുട്ടിയെ കാണാന്‍ വന്നത് അവരൊന്നും അല്ലായിരുന്നു.
“കാത്തുമ്മേ, നോക്കിയേ, നിന്റെ കൂടെ കളിക്കാന്‍ വന്നതരാണെന്ന്!” അമ്മച്ചി എന്നെ അടുതോട്ടു പിടിച്ചു, “തൊട്ടോ!”
ഞാന്‍ പതിയെ അതിന്റെ തലയില്‍ തൊട്ടു. പെട്ടന്നത് തലയാട്ടി. ഒരു ആട്ടിന്‍കുട്ടി! “ഇതിന്റെ പേരെന്താ, അമ്മച്ചി?” ഞാന്‍ അതിന്റെ കഴുത്തില്‍ തലോടിക്കൊണ്ട് ച്യോദിച്ചു.
“മോള് പെരിട്ടോ! പിന്നെ അതിനു കഴിക്കാന്‍ അപ്പുറത്തെ വീട്ടിലെ ഓമയില്നിന്നു കുറച്ചു ഇല പറിച്ചോണ്ട് വാ.”
ഞാന്‍ തലയാട്ടികൊണ്ട് ചെരുപ്പ് പോലും ഇടാതെ “അപ്പുറത്തെ വീട്” എന്ന് എല്ലാവരും വിളിക്കുന്ന അപ്പചെന്റെയും അമ്മച്ചിയുടെയും പഴയ വീട്ടിലോട്ടു ഓടി. അന്ന് മുഴുവന്‍ എന്റെ ആട്ടിന്‍കുട്ടിയെ നോക്കുകയായിരുന്നു പ്രധാന പരുപാടി.
പിറ്റേ ദിവസവും.
അതിന്റെ പിറ്റേ ദിവസവും.
ഓമയുടെ ഇല, പ്ലാവില, അങ്ങനെ അങ്ങനെ.. രണ്ടു വീടിന്റെയും കാടും മേടും ഒക്കെ നടന്നു, ആടിനു ഭക്ഷണവും ശേകരിച്ച്, ജീയോഗ്രാഫി ക്ലാസ്സില്‍ പഠിച്ച ആദിമകാലത്തെ കാട്ടാളത്തി ആയി എന്ന പോസ്സില്‍ ഇങ്ങനെ പോയി പോയി, എന്റെ പരോള്‍ കാലാവധി കഴിഞ്ഞു.
“ഞാന്‍ ഇവളെയും കൂടെ കൊണ്ടുപോയിക്കോട്ടേ, അമ്മച്ചി?” തിരിച്ചു പോകുന്നതിന്റെ തലേ ദിവസം ഞാന്‍ കരഞ്ഞു. വരും വര്‍ഷങ്ങളില്‍ എന്നെ പറഞ്ഞു കളിയാക്കാന്‍ എല്ലാവര്ക്കും ഒരു പുതിയ ടയിലോഗ് സമ്മാനിച്ചു എന്നല്ലാതെ എന്റെ ഈ ചെറിയ ചോദ്യത്തിന് പ്രത്യേകിച്ച് പ്രസക്തി ഒന്നും ഉണ്ടായില്ല. (അല്ലെങ്കില്ലും, ഒരു ജീനിയസ്സിനും വേണ്ടത്ര ആദരവ് സ്വന്തം വീട്ടില്‍ നിന്ന് കിട്ടാറില്ല – കേട്ടിട്ടില്ല്യെ? “മുറ്റത്തെ ജാസ്മിന്..”)
“അടുത്ത പ്രാവശ്യം വരുമ്പോള്‍ കാണാട്ടോ. നല്ല കുട്ടിയായിട്ടിരിക്കണം,” എന്ന് എന്റെ പാവം ആട്ടിന്‍കുട്ടിയുടെ ചെവിയില്‍ പതിയെ പറഞ്ഞു നയനാംബുലയായി കാറില്‍ കയറി, വാതില്‍ അടച്ച്, അവള് ചെറുതായി ചെറുതായി പോകുന്നത് ഇങ്ങനെ കണ്ടു കൊണ്ടിരുന്നു.
—
“നീ വലതും കഴിച്ചോ?” അമ്മച്ചിയുടെ അതെ ചോദ്യം കേട്ടുകൊണ്ടാ പിറ്റേ വര്‍ഷവും വീട്ടില്‍ കയറിയത്. പക്ഷെ ഈ തവണ, ബാഗ് ദിവാനിലേക്ക് വലിച്ചെറിഞ്ഞു ഞാന്‍ അടുക്കളയിലോട്ടോടി, പിന്നെ പുറത്തു നോക്കി, അപ്പുറത്തെ വീടിന്റെ ഷെഡില്‍, അപ്പുറത്തെ അടുക്കള വാതില്ക്കല്…
എവിടെയും എന്റെ ആട്ടിന്‍കുട്ടിയെ മാത്രം കണ്ടില്ല! അമ്മച്ചിക്കോ? ഞാന്‍ എന്താ നോക്കുന്നതെന്ന് പോലും മനസ്സില്ലായില്ല!
“അത് പിന്നെ…” ഞാന്‍ ചോദിച്ചു ചോദിച്ചു ഒടുവില്‍ അമ്മച്ചി പറയാന്‍ തുടങ്ങി, “അത് പിന്നെ ഒരു ദിവസം അങ്ങ് ഓടിപോയി! അതിനും കാണില്ലേ വീട്?”
സങ്കടം വന്നെങ്കില്ലും ഞാന്‍ തലയാട്ടി.
അന്ന് ഞാന്‍ കാര്‍ട്ടൂണ്‍ ഒന്നും കണ്ടില്ല.
പിറ്റേ ആഴ്ച, എന്റെ അമ്മയുടെ അനിയന് വീട്ടില്‍ വന്നു. കുഞ്ഞങ്കിള്‍ ഈ പ്രാവശ്യം വരുമ്പോള്‍ കല്യാണം കഴിക്കും എന്നായിരുന്നു വീട്ടിലെ മെയിന്‍ സംസാരം. എന്റെ അങ്കിള്‍ ഭയങ്ങരമായിട്ടു മെലിഞ്ഞിട്ടായിരുന്നു. അതിനു പ്രതിവിധിയായി എല്ലാ ദിവസവും ആട്ടിന്‍ സൂപ്പ് കുടിക്കണം എന്നായിരുന്നു അമ്മച്ചിയുടെ കല്പന (അല്ലെങ്കില്‍ പിന്നെ അങ്കിളിനെക്കാലും മെലിഞ്ഞ ഒരു ആന്റിയെ കിട്ടാന്‍ വല്ല സൊമാല്യയിലോ മറ്റോ പോവണം എന്നും കുറുപ്പടിയുടെ കൂടെ ചേര്‍ത്തിരുന്നു).
ദിവസവും അത് കുഞ്ഞങ്കളിന്റെ കയ്യില്‍ ഏല്‍പ്പിക്കുന്നതോ, എന്റെ ജോലിയായിരുന്നു. അങ്ങനെ ഒരു ദിവസം, സൂപ്പ് കൊടുക്കുമ്പോഴാ എനിക്കൊരു ഐഡിയ തോന്നിയത്…
“ഇതു കുടിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി?” ഞാന്‍ പിടിച്ച വെള്ള കപ്പില്ലുള്ള ചുവന്ന ഗ്രേവിയില്‍ എന്റെ ആട്ടിന്‍കുട്ടിയുടെ മുഖം കണ്ടുകൊണ്ടു ഞാന്‍ ചോദിച്ചു.
പിന്നെ അമ്മച്ചി കള്ളം പറഞ്ഞു എന്ന് ഉറക്കെ നിലവിളിച്ച് ഒറ്റ ഓട്ടമായിരുന്നു അടുക്കളയിലോട്ടു. അവിടെത്തിയപോഴേക്കും, നയാഗ്രയെ വെല്ലുന്ന വെള്ളചാട്ടവും കരച്ചില്ലും തുടങ്ങിയിരുന്നു. അതൊക്കെ നിര്‍ത്താന്‍ അവരെല്ലാം കൂടി പെട്ട പാട്.. ശോ! വല്ല ആവശ്യവും ഉണ്ടായിരുന്നോ?
കരച്ചില് നിര്‍ത്തി, എല്ലാവര്ക്കും സമാധാനവും കൊടുത്തു പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുമ്പോഴാ എന്റെ അടുത്ത പ്രസ്താവന –
“ഞാന്‍ ഇന്ന് മുതല്‍ വെജിറ്റെറിയനാ..” അല്ലപിന്നെ, എന്നോടാ കളി!
.
🙂
🙂
ithil oru thettum illaaa.. nayanaambulam enna vaaku enthaanennu njan oru nimisham aalochichu poyi.. pinne manassilaakki kannu niranju ennaanennu 🙂
nannaaayittund kaaththumaa 🙂
iniyum ingane malayaalathil poratte.. ninte english enikangad athrak manassilaavaarilla.. nee ezhuthiyathum njan manassilaakkiyathum 2 aayirikkum .. athondaa
Your language is good that ppl like me who studied in country itself… Keep up the good work. We miss you in twitter dear…
good
kalakki. im sure ppl frm north kerala wud ve wonderd wat is “omaykka”
Kollaam. . 🙂
ezhuthil oru feel und’…..
nanaayittund’…..enikkishtappettu….!!!
malayaalathil iniyum ezhuthu thudaranam…..englishil maathram othungikkoodaruthu….. entey ashamsakal….. 🙂