
ഒന്ന്.
ശ്യാമ സുന്ദര കോടി കൊടികളുടെ നാട്.
പച്ചയില്‍ കുതിര്‍ത്ത- ദൈവം, മഞ്ഞയില്‍ കവിഞ്ഞ- പുനിതന്‍, കടും നീലയിലും കാവിയിലും സാരംഗവരകളിലും പണിത- സാമുഹ അവബോധം, ചോരചുവപ്പില്‍ – വിയര്‍പ്പ്, അരിവാള്‍, മറ്റേതോ നാട്ടില്‍ കുഴിച്ചു മൂടിയ ഒരപ്പൂപ്പന്‍ (മാര്‍ക്സ്).
അങ്ങനെ അങ്ങനെ എത്രയെത്ര നിറങ്ങള്‍.
അമേരിക്കന്‍ നഗരങ്ങള്‍ കോണ്‍ക്രീറ്റില്‍ മുങ്ങുന്പോള്‍ പുതിയ “സോഷ്യല്‍-പദ്ധതികള്‍” റോഡ് സൈടുകളില്‍ കാറ്റിനു കളിക്കാന്‍ മരങ്ങള്‍ നടുന്നു, വര്‍ണ ഫോട്ടോഗ്രാഫിയില്‍ തിളങ്ങാന്‍ പൂക്കള്‍ ഒരുക്കുന്നു. ഇവിടെ ടൂറിസം ബ്രോശുവറിനു നിറമേകാന്‍ കോടികള്‍ തന്നെ ധാരാളം. മരങ്ങള്‍ക്ക് ചുറ്റും കെട്ടിയിരിക്കുന്ന ചിരിച്ച മുഖങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ബാനറുകള്‍ പൂക്കളെക്കാലും എത്രെയോ സോഷ്യല്‍.
തിരുവല്ലയില്‍ നിന്ന് ഞാന്‍ കയറിയ ബസ്സ് തിരുവനന്തപുരം എത്തുന്പോഴെക്ക് എല്ലാം കണ്ടു കഴിയാം- കളിയും, ചിരിയും, വഴക്കും, കരച്ചില്ലും, ഒളിവും, കണ്ടെത്തലും, ഡംബ് ശരേട്സും, സ്ക്രീമിംഗ് കോണ്റ്റെസ്റ്റും. കേരള പൊളിറ്റിക്സിന്റെ ഒരു ചെറിയ ക്ലാസ്സ്മുറിയാണ് നമ്മുടെ റോഡുകള്‍.
ഇവിടെ നിറങ്ങള്‍ ഓടിക്കൊണ്ടേ ഇരിക്കുന്നു; അവര്‍ പറയുന്ന കഥകള്‍ ഓരോ മുക്കിലും മൂലയിലും തൊട്ടും തടവിയും, അലിഞ്ഞും എരിഞ്ഞും പാറി നടക്കുന്നു. ട്രാഫിക്ക് ലൈറ്റിന്റെ പച്ച നിറം ബസ്സിലെ വരികളിലോട്ട്, പിറകെ വരുന്ന ഓട്ടോ ഹോര്‍ണിന്റെ മഞ്ഞയൊ കുട്ടിയുടെ കൈയിലെ സിപ്പ്-അപ്പിലോട്ട്, അങ്ങനെ അങ്ങനെ.. നിറങ്ങള്‍ തമ്മില്‍ ഒരു വിചിത്ര സൌഹൃദം.
I.
യാത്രയില്‍, ഈ നിറങ്ങള്‍ എന്റെ ഉള്ളില്ലോട്ടു തുളുന്പുന്നത് പോലെ.. അവസാനം, എന്റെ ഉള്ളില്‍ ഉറങ്ങുന്ന ഒരു കറുത്ത കൊടി നിവര്‍ന്നു എന്റെ ഹൃദയം ചുറ്റും- ശ്വാസം നിലക്കും. അത് തന്നെ മുഖമൂടിയാവും.
എന്റെ ശവത്തിന്റെ മുന്പില് പായുന്ന ജീപിന്റെ കറുത്ത കൊടി സ്പീകറിന്റെ ഒച്ചക്കനുസരിച്ചു നൃത്തം ആടിക്കൊണ്ടിരിക്കും. രഥത്തിലെ സ്വര്‍ഗയാത്ര. അവധി ദിവസത്തിന്റെ ഉച്ചയുറക്കത്തില്‍ നിന്ന് പള്ളിപാട്ടുകള് വിളിച്ചുണര്‍ത്തിയ കുട്ടി അമ്മയോടലറും,
— യാത്രക്ക് സമയമായില്ലലോ!
II.
പെട്ടുന്നു നിറങ്ങളുടെ കഥകള്‍ മാറും.
– ഞാന്‍ ഒരു രക്തസാക്ഷിയായി. എന്നെ കുറിച്ച് കവികള്‍ എഴുതി, റോഡിന്റെ വക്കത്തു പത്തുപേര്‍ തികച്ചില്ലാത്ത സദസ്സിനു മുന്പില് പ്രാസംഗികന് എന്റെ പേരിനു ഒരു താളം കൊടുത്തു. ഞാന്‍ ഒരു രക്തസാക്ഷി. ആ നിഷ്കളങ്കമായ ചിരി നോക്കു, ധരിച്ചിരിക്കുന്ന നിറങ്ങള്‍ നോക്കു (അയ്യോ, ഇന്ന് അറിയാതെയെങ്കിലും ഞാന്‍ ഇട്ടതു ചുവപ്പായി പോയി). അഞ്ഞൂറോളം ഫ്ലെക്ക്സ് ബോര്‍ഡുകളില്‍ നിന്ന് ഞാന്‍ ഇവിടുള്ള പുകവലിക്കാരെ മുഴുവന്‍ പരിചയപെട്ടു.
III.
റ്റിഫിന്‍ പൊതിഞ്ഞ ന്യൂസ്പേപ്പര്‍ തുണ്ടില്‍ ചാറ് പുരണ്ട എന്റെ ചുരുണ്ട മുടി കണ്ടിട്ട് കുട്ടി ചേട്ടനോട് തിരിഞ്ഞു,
— ദേ നോക്കിയേ, ഒരു ചുവന്ന പെണ്ണ് ചത്തു. നാളെ ഹര്ത്താലാവാന് പ്രാര്‍ത്ഥിക്ക്!
IV.
ഒരു വെട്ടു ബോര് ആയി, അന്പത്തൊന്നിന്റെ മലയാള അക്ഷരമാല- സമ്പര്‍ക്കത്തെ കുറിച്ച് കവിഹൃദയങ്ങള്‍ എഴുതി എഴുതി മടുത്തു. ന്യു ജെനറേഷന് അപ്പോള്‍ നൂറ്റൊന്നാവട്ടെ- അല്ലെങ്കില്ലും, ഇത് പുരോഗതിയുടെ നാട്. നൂറ്റൊന്നു വച്ച് എന്തെഴുതാം? കഥകളിയില്‍ പരംപരാക്രിതമായി 101 കഥകളുണ്ട് എന്നാ കേള്‍ക്കുന്നേ. നന്നായി. ഇനിയും സാഹിത്യം ആവാം. ‘മലയാള നാടിന്റെ മനഃസാക്ഷിയെ കൊലെക്ക് കൊടുത്ത ഈ ദുഷ്ക്രിത്യത്തിനും ഉണ്ട് മലയാള സംസ്കാരത്തിന്റെ രുചി’- ദേ, താങ്ങള് എഴുതുവാന്‍ പോകുന്ന കണീര്-ലേഖനത്തിന്റെ ആദ്യ വരി.
രണ്ട്.
നൂറ്റൊന്നു പോലും വാസ്തവമാണെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുമല്ലോ എന്നോര്‍ത്ത് തലചാരി ഇരിക്കുന്പോഴാ യാഥാര്ത്ഥ്യത്തിലോട്ടുള്ള കൊടികളുടെ അടുത്ത വിളി. ജാഥയില്‍ പോയിരുന്ന (സാമാന്യം കാണാന്‍ കൊള്ളാവുന്ന) ഒരു ചേട്ടന് എന്റെ ജനലിന്റെ താഴെ ആഞ്ഞു കൊട്ടി, രണ്ടു ചുവടെടുത്തിട്ടു തിരിഞ്ഞു നോക്കി – ഏയ്, വയലിനും പിയാനോയും ഒന്നും വായിക്കാന്‍ തുടങ്ങണ്ട, കണ്ണില്‍ ഉള്ളത് പര്ക്കശന്റെ തീയായിരുന്നു (ഒരുപക്ഷേ ചീപ്പ് വോട്ക്കയുടെ എരിച്ചിലും).
കൊടികള്‍ പിടിച്ച ചെവികള്‍ മാഞ്ഞു പോയപോഴെക്ക് ഫ്രന്റ് സീറ്റില്‍ ഇരുന്ന കുട്ടി പുസ്തകം മാറ്റി മാമന്റെ അടുക്കലേക്ക് നീങ്ങി,
—ഒരു MLA-യെ അറസ്റ്റ് ചെയ്തതുകൊണ്ട് നാളെ ഹര്ത്താലാണെന്നാ അവര്‍ പറഞ്ഞെ! ഇയാള്‍ ഒന്ന് ചത്തു കിട്ടിയാല്‍ ഒരാഴ്ച അവധി കിട്ടുമോ? കണക്കു പരീക്ഷ എഴുതാന്‍ വയ്യ. ഞാന്‍- ഞാന്‍ അങ്ങ് കൊന്നോട്ടെ?
V.
കര്‍ണ്ണശപഥം. പുനര്‍ജ്ജന്മം.
നന്നായിട്ട് ഒന്ന് എഡിറ്റ് ചെയ്താല്‍ നന്നാകുമെന്ന് തോന്നുന്നു .. അവിടെ ഇവിടെയൊക്കെ ആയി ചില കല്ലുകടികള്‍ !! അതൊഴിച്ചു വെച്ചാല്‍ , ഒരു നല്ല അനുഭവം 🙂
ടി പി ചന്ദ്രശേഖരന് ഉം ടി വി രാജേഷ് ഉം ഒക്കെ വന്നപ്പോള്‍ നെനക്ക് ഈ മൂന്നു മാസം കൊണ്ട് ഉണ്ടായ രാഷ്ട്രീയ അവബോധം എന്നെ അല്ഭുതപെടുതുന്നു !!
എഴുതുന്ന ആള് തന്നെ കഥാപാത്രം ആവുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖം ഉണ്ട് ഇത് വായിക്കുമ്പോള്‍ , കോടികളില്‍ മാത്രം നമ്മുടെ നാട് ഒതുങ്ങി പോവുകയാണെന്ന് നെനക്ക് പോലും മനസ്സിലായി !! എന്നിട്ടും ഇവിടത്തെ വിഡ്ഢി കൂഷ്മാണ്ടങ്ങല്ക് ബോധം വന്നിട്ടില്ല !! ലോകം മുന്നേറുമ്പോള്‍ നാം പുറം തിരിഞ്ഞു നിക്കുവാന് !! പുറകോട്ടു നടക്കുന്നു !! ” ജന പിന്നോക്ക യാത്ര സിന്ദാബാദ് “
Edit cheiythu=) You were right; kurachu divasangal kazhinju njan thanne onnum koodi vaayichapol orupaadu maattanam ennu thonni. So.. here we are!
lovely. dark. poignant. heart-breaking.
Reread it, love! Is it better now?
brilliant observations. Loved your writing.
Thank you =)
സംഭവം കിടിലന്‍…,.. നിന്റെയുള്ളില്‍ ഇത്രത്തോളം മലയാളം കുമിഞ്ഞു കൂടി കിടപ്പുണ്ടെന്ന് ഞാന്‍ സത്യായിട്ടും പ്രതീക്ഷിച്ചില്ല. സത്യത്തില്‍ നീയിതിലുപയോഗിച്ച ചില വാക്കുകള്‍ ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും ഇതു വരെ അതിന്റെ അര്‍ഥം എനിക്കറിയില്ല.. എന്തായാലും മലയാളത്തില്‍ കൈവെച്ചതിന് ആയിരം അഭിനന്ദനങ്ങള്‍.,.
മിക്കവാറും ഒരു വിധം ബ്ലോഗ് പോസ്റ്റുകളെല്ലാം ഞാന്‍ ചുമ്മാ വായിച്ചു വിടാറാണ് പതിവെങ്കിലും, നിന്റെ ശിക്ഷ ശിരസ്സാ വഹിച്ച് കൊണ്ട് ഞാന്‍ ഇത് രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ മനസ്സിരുത്തി വായിച്ചു.
നല്ല ഭാഷ.. നല്ല അവതരണം.. ആകെ മൊത്തത്തില്‍ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. ഇടക്കിടെയുള്ള അച്ചടി പിശാശുകള് ശ്രദ്ധിച്ചിരുന്നെങ്കില്‍ വായിക്കാന്‍ ഇച്ചിരീം കൂടി സുഖം കിട്ടിയേനെ.. പിന്നെ, ഇനി മലയാളത്തില്‍ ഇത്രേം സ്റ്റാന്‍ഡേര്‍ഡ് ആയിട്ടു എഴുതുമ്പോ കൂടുതലും മലയാളം വാക്കുകള്‍ ഉപയോഗിക്കുവാണേല്‍ ആരെങ്കിലും വന്നു ചിലപ്പൊ നിനക്കൊരു അവാര്‍ഡ് തന്നുകൂടായ്കയില്ല.. ഫോര്‍ എക്സാമ്പിള്‍, റോഡ് സൈഡ് എന്നെഴുതിയേടത്ത് റോഡരികില്‍ എന്നു വായിക്കുമ്പോ ഒരു സുഖം കിട്ടുന്നില്ലെ..?? സമൂഹ അവബോധം എന്നുള്ളത സാമൂഹികാവബോധം എന്നു വായിക്കുമ്പോഴെങ്ങനെയുണ്ട്..?? പിന്നെ ഈ – ട്രാഫിക്ക് ലൈറ്റിന്റെ പച്ച നിറം ബസ്സിലെ വരികളിലോട്ട്, പിറകെ വരുന്ന ഓട്ടോ ഹോര്‍ണിന്റെ മഞ്ഞയൊ കുട്ടിയുടെ കൈയിലെ സിപ്പ്-അപ്പിലോട്ട്, – ഇതില്‍ വരികളിലോട്ട്, സിപ്പപ്പിലോട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ‘വരികളിലേക്ക്’ ‘സിപ്പപ്പിലേക്ക്’ എന്നു മാറ്റി വായിക്കുമ്പോള്‍ വായനക്കൊരു ഒഴുക്ക് അനുഭവപ്പെടുന്നില്ലെ..??
ഇതൊന്നും വെല്യ തെറ്റായിട്ട് ചൂണ്ടിക്കാണിച്ചതല്ലാട്ടാ.. നീയെനിക്കു വിധിച്ച ശിക്ഷക്കു ഞാന്‍ പ്രതികാരം ചെയ്തതാ.. ആദ്യായിട്ടുള്ള സംരംഭമായത് കൊണ്ട് ഇതില്‍ നിര്‍ത്തുന്നു.. ഇനിയും കൂടുതല്‍ കൂടുതല്‍ എഴുതുക.. എഴുതി എഴുതി എഴുതി നീയൊരു ബെല്യക്കാട്ട് എഴുത്തുകാരിയാകും.. അതിനു ശേഷം ഒരിക്കല്‍ ഞാന്‍ നിന്റരികിലേക്ക് ഒരു അപ്പോയിന്റ്മെന്റെടുത്ത് വരും.. ഒരു ഓട്ടോറിക്ഷക്കായി കൈ നീട്ടിക്കൊണ്ട്.. (ശ്ശെടാ.. തെറ്റിപ്പോയി.. ഓട്ടോറിക്ഷാ എന്നുള്ളത് ഓട്ടോഗ്രാഫാക്കി തിരുത്തി വായിക്കാനപേക്ഷ…) ആശംസകള്‍…,…!!
Yay! You’re the best! Shiksha serious aayi eduthathinum, actual constructive criticism thannathinum oru paadu thanks!
Vocabulary improve cheiyanam ennu thanneya ente adutha main goal. Chila vaakkukalude artham ariyaamenkillum ezhuthumbol manassil varilla! Oh well, hopefully, with kooduthal ezhuththu, sheriyaavumaayirikkum.. hopefully! =)
Anyways thanks thanks. [ini autorickshaw aanenkillum kuzhappamilla, athinu ente peridaam.=P]
sho! ithrem kaalam Keralathil thaamasichit enikkithvare ingane malayalathil chinthikkan koodi pattiyittilla 😀
keenly observed, well composed. kidilan item.. 🙂
haha, thanks!=)
വൌവ്. മലയാളത്തില്‍ ഒരു പോസ്ടിട്ടിട്ട് പറഞ്ഞില്ല ല്ലേ?
നല്ല പോസ്ട്. വേണമെങ്കില്‍ ഒരു എഡിറ്റിംഗ് കൂടി ആവാം. പക്ഷെ, വേണ്ട. ഇപ്പോഴുമുള്ള ആ തട്ടും തടയും രസമുണ്ട്. തട്ടും തടയും ആ വിഷയത്തിനും ഉള്ളതാണ്.
ഇത്രയും നന്നായി മലയാളം അറിയാമെന്നു വിചാരിച്ചില്ല. തുടര്‍ന്നുള്ള എഴുത്തിനു ആശംസകള്‍.
Thattum thadayum maattaanulla suggestions vallom undenkil parayane please. And, thanks!=)
ആശയാവിഷ്കാരം കൊള്ളാം, പ്രത്യേകിച്ച് ആ ഒന്നും രണ്ടും ഭാഗങ്ങള്‍. പക്ഷെ നിറങ്ങളും കൊടിതോരണങ്ങളും ഒക്കെ സഞ്ചരിക്കുന്നതും അവസാനിക്കുന്നതും ഒന്നിനെ മാത്രം വിമര്ശിച്ചുകൊണ്ടാണോ? അല്ലേ? 🙂 എന്തായാലും തെറ്റില്ല. അവിടെയാണല്ലോ ആവിഷ്കാര സ്വാതന്ത്ര്യം. അക്ഷര ശുദ്ധി അനിവാര്യമാണ് കേട്ടോ.
“കേരള പൊളിറ്റിക്സിന്റെ ഒരു ചെറിയ ക്ലാസ്സ്മുറിയാണ് നമ്മുടെ റോഡുകള്‍.”
സത്യം ….
ആശംസകള്‍ ..
whatever ur name is,Miss (hope u r not married yet), ee paranja kaaryangalilooke nammude shyama sundara kochu keralathinte jeernicha bhavam vyakthamanu….but oru arashtriya budhijjeeviyude “petty boorshwa” joker face,athu valare bore aanu. .. In some sense,it shows our vulnerability to protest…sorry,no hard feelings…ithoke ente maathram abiprayangalanu:)
:;0
u r amazingly talented observer
good job done
#highread
haha I’m definitely not an “arashtriya budhijeevi.” Definitely very political and not much of a budhijeevi. I don’t consider my opinions petty either. And on a political gradient, I tend to lean pretty left. This was not meant to be a critique of the Communist party as much as the flag-bearing Kerala politics and associated literary/media outrage overall.
But thanks.
good reply,comrade
n looking forward to more of this kind