“നീ വല്ലതും കഴിച്ചോ?” എന്നത്തേയും പോലെ വേനല്‍ അവധിക്കു വീട്ടില്‍ വരുമ്പോഴുള്ള അമ്മച്ചിയുടെ ഈ ചോദ്യത്തിനു തലയാട്ടികൊണ്ട് ലിവിംഗ് റൂമിലെ വെല്‍വെറ്റ് ദിവാനിലേക്ക് ഞാന്‍ ചാടികേറി. കുറച്ചു കാര്‍ട്ടൂണ്‍, പിന്നെ ഒരുറക്കം, പിന്നെ അമ്മച്ചിയുടെ വക വഴക്കും ഡിന്നറും- പതിവൊന്നും തെറ്റിക്കാന്‍ പാടില്ലല്ലോ.
“കാത്തു!!”
അന്ന് പക്ഷേ അമ്മച്ചിയുടെ വിളി ഒരല്പം നേരത്തെ ആയിരുന്നു, ടെക്ക്സ്റ്റര് തുടങ്ങിയിട്ട് അധികം ആയിട്ട് പോലും ഇല്ല.. ശോ! ഈ അമ്മച്ചി.
“എന്തോ?” ഞാന്‍ ഉറക്കെ അലറി. “ആ” എന്ന് അലറിയാല്‍ അപ്പച്ചന് വഴക്ക് പറയും. നല്ല കുട്ട്യോള് “എന്തോ” എന്നാ വിളി കേള്‍ക്കുന്നേ എന്നാ അപ്പച്ചന് പറയുന്നേ.. ആ, ഇനി ആദ്യത്തെ ദിവസം തന്നെ വഴക്ക് വേണ്ട – എന്തോ എങ്കില്‍ എന്തോ. Continue reading “കാത്തുമ്മയുടെ ആട്”→